കുമളി മൂന്നാർ സംസ്ഥാന പാതയിൽ ചതുരംഗപ്പാറക്കു സമീപമാണ് വലിയതോതിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത് .
ജനവാസ മേഖല അല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായ രീതിയിൽ ഈ പ്രദേശത്ത് മഴ ലഭിച്ചിരുന്നു.മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ പ്രദേശം.നെടുംകണ്ടെത്തു നിന്നും ഫയർഫോഴ്സ് സംഘം എത്തി ഗതാഗത തടസ്സം മാറ്റി,ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നു

