HONESTY NEWS ADS

അടുത്ത അഞ്ചു ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മധ്യകിഴക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിൽക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.



തിങ്കളാഴ്ച മുതൽ അടുത്ത അഞ്ചു ദിവസത്തേക്കാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം എന്നി  അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 23 , 24 തീയതികളിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോരമേഖലകളിൽ ഓറഞ്ച് അലെർട്ടിന് തുല്യമായ ജാഗ്രത തുടങ്ങണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുമുണ്ട്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS