HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി തങ്കമണിയിൽ എട്ട് വയസുകാരിയെ നാലുവർഷം പീഡിപ്പിച്ച പ്രതിക്ക് 1,20,000 രൂപ പിഴയും,50 വർഷം തടവും

 എട്ട് വയസുകാരിയെ നാലുവർഷം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.  2017ലാണ് കേസിനാസ്പതമായ സംഭവം. 

തങ്കമണി സ്വദേശി സോജൻ ആണ് പ്രതി. പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവ്, ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷം, ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ തുക കുട്ടിക്ക് നൽകണം. 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2017ൽ തങ്കമണി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.


Read Also: 

            മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തിൽ നാലു പേർ മരിച്ചതായി പ്രാഥമിക വിവരം


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA