HONESTY NEWS ADS

20 യൂട്യൂബ് ചാനലുകൾ നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ.

 രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ. ഇന്ത്യാ വിരുദ്ധതയും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്ന പാക്ക് ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.



 രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റേതാണ് നടപടി. കാശ്മീർ, ഇന്ത്യൻ സൈന്യം, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം എന്നിവ സംബന്ധിച്ച് ഈ ചാനലുകൾ തെറ്റായ വിവരം പ്രചരിപ്പിച്ചിരുന്നു. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പട്ടികയിൽ 'നയാ പാക്കിസ്ഥാൻ' ഗ്രൂപ്പിന്റെ ചാനലുകളും ഉൾപ്പെടുന്നു. കർഷക പ്രതിഷേധം, പൗരത്വ നിയമ ഭേദഗതി എന്നിവ സംബന്ധിച്ചും ചാനലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. മത ന്യൂനപക്ഷങ്ങളെ ഇളക്കിവിടാനായിരുന്നു ശ്രമം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS