HONESTY NEWS ADS

ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

 ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട്  ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ,ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. രാജാക്കാട് സ്വദേശി പുളിക്കൽ തങ്കച്ചന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നവരാണ് ഈ ദമ്പതികൾ. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ.  ഇവർ ജോലിക്കു പോകുമ്പോൾ ബന്ധുവായ ഏഴു വയസുകാരിയാണ് കുട്ടിയെ നോക്കിയിരുന്നത്. ഇന്നലെ ഉച്ചയായിട്ടും കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി സമീപത്തു താമസിക്കുന്ന തങ്കച്ചന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. തുടർന്ന് വീട്ടുകാർ രാജാക്കാട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ  മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.





Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS