HONESTY NEWS ADS

ഇരുന്നൂറ് കടന്ന് ഒമിക്രോണ്‍; കൂടുതല്‍ കേസുകള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും.കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 24 ആയി.പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിൽ കൂട്ടം ചേരലുകൾ ഒഴിവാക്കണം, കണ്ടൈന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം

 രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ ഇരുന്നൂറ് കടന്നു. ഇതുവരെ 213 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്.

ഇരുന്നൂറ് കടന്ന് ഒമിക്രോണ്‍; കൂടുതല്‍ കേസുകള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും

 മഹാരാഷ്ട്രയില്‍ 11 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 54 ആയി. ഡല്‍ഹിയില്‍ 57 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 6317 കൊവിഡ് കേസുകളും 318 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷി ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലെ കൂട്ടം ചേരുന്നത് ഒഴിവാക്കണം, കണ്ടൈന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം, രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിൽ സർക്കാരിനു തിരിച്ചടി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS