സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
30-Dec-2021 10.30AM
കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
കേരളത്തിലെ 22 കാരറ്റ് സ്വർണവില
സ്വർണ നിരക്കിൽ ഇടിവ് രേഖപ്പെടുത്തി
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണ വില. രാജ്യാന്തര വിപണിയിലെ വിലയിലും നേരിയ കുറവുണ്ടായി. അതേസമയം ഈ മാസം ഇതുവരെ പവന് 600 രൂപ വര്‍ദ്ധിച്ചു
ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4490 രൂപയായി.ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 35920 രൂപയായി.
1 ഗ്രാമിന് 4490.00 രൂപ
8 ഗ്രാമിന് 35920.00 രൂപ
ഡിസംബര്‍ മൂന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4445 രൂപയും. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതൽ 20 വരെയുള്ള കാലയളവിൽ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറിൽ ഇതുവരെ സ്വര്‍ണ വിലയിൽ പവന് 600 രൂപയുടെ വര്‍ധന.
പണപ്പെരുപ്പം കുറയ്ക്കാനുള്ള യുഎസ് ഫെഡ് നടപടികൾ ആണ് പെട്ടെന്ന് രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായത്. ഒമിക്രോൺ ആശങ്കയും , പണപ്പെരുപ്പവും സ്വര്‍ണത്തിന് കാര്യമായ മങ്ങലേൽക്കാൻ ഇടയില്ലെന്ന സൂചനകൾ നൽകുന്നുണ്ട്.
കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്
ഒരു കിലോ വെള്ളിക്ക് ഇന്ന് കുറഞ്ഞത് 800.00 രൂപ
1 ഗ്രാമിന് 65.50 രൂപ
1 കിലോ 65500.00 രൂപ

