HONESTY NEWS ADS

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആലപ്പുഴയിൽ രണ്ടാഴ്ചയ്ക്കിടെ ചത്തത് പതിനായിരത്തോളം താറാവുകൾ.

 



കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ പുറക്കാട് നെടുമുടി തുടങ്ങിയ മേഖലകളിൽ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുകയായിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .

പക്ഷികളിൽ ഏറെ മാരകമായ അതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ H-5 N-1 ഭഗവതത്തിൽ പെട്ട ഏവിയൻ ഇൻഷുറൻസ് വൈറസുകളാണ് ആലപ്പുഴയിൽ ഇപ്പോൾ രോഗ കാരണമായത്.ദേശാടന പക്ഷികളിൽ നിന്നാകാം വൈറസുകൾ താറാവുകളിലേക്ക് പടർന്ന തെന്നാണ്  പ്രാഥമിക നിഗമനം.

ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാർഡിൽ താറാവുകളെ ഇന്ന് തന്നെ  തീയിട്ടു കൊല്ലും.ഇതിനായി 10 ടീമുകളെ നിയോഗിച്ചു.പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കളക്ടർ ആരോഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS