ഇടുക്കി ജില്ലയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്.സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
Web Desk:31-Dec-2021 / 04.00PM
സ്വീഡനിൽ നിന്നും ഇടുക്കിയിൽ എത്തിയ വ്യക്തിയുടെ പരിശോധനയുടെ ഫലമാണ് പോസിറ്റാവായതെന്നാണ് പ്രാഥമീക വിവരം. ജില്ലയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉടൻതന്നെ ജില്ലാ ആരോഗ്യ വിഭാഗം വിശദമായ റിപ്പോർട്ട് നൽകും.
സംസ്ഥാനത്ത് 44പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഏഴുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പകർന്നത്, ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 107 ആയി. ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷിയുള്ളതായതിനാൽ അതിജാഗ്രത വേണം. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം 2, പാലക്കാട് 2, മലപ്പുറം 2, കണ്ണൂര്‍ 2 , ആലപ്പുഴ 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് രോഗികളുടെ കണക്ക്. രോഗബാധിതരില്‍ ഏറെയും യു.എ.ഇയില്‍ നിന്ന് വന്നവരാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

