HONESTY NEWS ADS

ബന്ധുവീട്ടിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ച കൗമാരക്കാരനെയും മോഷണമുതൽ വിൽക്കാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.

 മോഷണം നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.  മോഷണം നടത്തിയ 17 കാരൻ, സുഹൃത്തുക്കളായ നാരകക്കാനം മുതിയേടത്തുകുഴിയിൽ പ്രിൻസ് ജോയ് ( 22 ) , നാലുമുക്ക് കാ ഞ്ഞിരത്തുങ്കൽ ശരത് സാബു ( 19 ) , കടമാക്കുഴി കാവാട്ടുപാറ നന്ദു സുരേഷ് ( 19 ) എന്നിവരാണ് അറസ്റ്റിലായത്.

Web Desk:31-Dec-2021 / 03.30PM

വീട്ടിൽ സൂക്ഷിച്ചിരുന്ന 5000 രൂപ കാണാതായതിനെ തുടർന്ന് കവുന്തി സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനുശേഷം വീട്ടിലെ സ്വർണമോതിരം നഷ്ടപ്പെട്ടു.തുടർന്ന് പൊലീസ് നിർദേശപ്രകാരം വീടിന് ചുറ്റും സിസിടിവി  കാമറകൾ സ്ഥാപിച്ചു. തൊട്ടടുത്ത ദിവസം സ്വർണമാല നഷ്ടപ്പെട്ടു.ഇതേതുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചപ്പോഴാണ് പതിനേഴുകാരൻ പിടിക്കപ്പെട്ടത്.മോഷ്ടിച്ച മൂന്നര പവൻ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചതിനാണ് മൂന്ന് സുഹൃത്തുക്കളെ  അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

JOIN: Join Whatsapp Group- Click

  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS