തിരുവനന്തപുരം പേട്ടയില്‍ പത്തൊമ്പതുകാരന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്.മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Web Desk:31-Dec-2021 / 11.59AM
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സൈമണ്‍ അനീഷിനെ കുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ പ്രതി സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലുമായാണ് അനീഷിനെ പ്രതി കുത്തിയത്. ഇയാള്‍ തടഞ്ഞുവെച്ച് കുത്തുകയായിരുന്നു. വാട്ടര്‍ മീറ്റര്‍ ബോക്‌സിലാണ് കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രക്തം പുരണ്ട കത്തി പോലീസ് കണ്ടെടുക്കുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

