ഇന്ന് അർധരാത്രിമുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു.
തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു.ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി.
Read Also: കള്ളനെന്ന് കരുതി മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ നാലുമണിക്ക്.
ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പിടികൂടിയാൽ ലൈസൻസും ആർസിയും റദ്ദാക്കും. ഇ ഓട്ടോയ്ക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

