മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് രണ്ടു യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
Web Desk /28-Dec-2021/05.00PM
ചിന്നക്കനാല്‍ സൂര്യനെല്ലി കണ്ണംപള്ളിയില്‍ ശ്രീക്കുട്ടന്‍(18), സുഹൃത്ത് നെടുങ്കണ്ടം കല്‍കൂന്തല്‍ കുഴിയോടിയില്‍ രാജേഷ്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുമായി ശ്രീക്കുട്ടന്‍ മൊബൈല്‍ ഫോണിലൂടെയാണ് പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് സുഹൃത്ത് രാജേഷിന്റെ സഹായത്തോടെ രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാക്കളെ കഴിഞ്ഞ ദിവസം രാത്രിയില്‍ രക്ഷിതാക്കള്‍ പിടികൂടിയിരുന്നു.തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.രക്ഷിതാക്കൾ ഉടൻ തന്നെ കട്ടപ്പന പോലീസിൽ പരാതിനൽകുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Also: ഇടുക്കിയിൽ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് പിടിയിൽ.

