HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പ്രധാനമന്ത്രി വാഹനം മാറ്റിയതിനു പിന്നാലെ പിണറായിയും മാറ്റുന്നു;മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സുരക്ഷാ വ്യൂഹവും ഇനി മുതൽ യാത്ര ചെയ്യുക കറുത്ത ഇന്നോവയിൽ.

  മുഖ്യമന്ത്രിക്കും പൈലറ്റ് വാഹനങ്ങള്‍ക്കും ഇനിമുതൽ സുരക്ഷ ഒരുക്കാൻ കറുത്ത നിറത്തിലുള്ള കാറുകള്‍.

Web Desk:30-Dec-2021/11.30


നിലവിലുളള വെളുത്ത കാറുകള്‍ മാറ്റിയാണ് കറുത്ത നിറത്തിലുള്ള പുതിയ  ഇന്നോവയും ടാറ്റ ഹാരിയറും വരുന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശിപാര്‍ശയിലാണ് മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വാഹനവും കറുപ്പാകുന്നത്. പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖരും കറുത്ത വാഹനങ്ങളിലാണ് യാത്ര ചെയുന്നത്. രാത്രി സുരക്ഷക്ക് കൂടുതല്‍ നല്ലതെന്ന് വിലയിരുത്തിയാണ് കറുത്ത കാറുകള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ  സെപ്റ്റംബര്‍ 23ന് പൊതുഭരണവകുപ്പ് വാഹനം മാറ്റുന്നതിന്  അംഗീകാരം നല്‍കിയിരുന്നു. മുന്‍പ് ഉപയോഗിച്ച നാലു വര്‍ഷം പഴക്കമുള്ള ഇനോവ കാറുകള്‍ മാറ്റിയാണ് നാലു പുതിയ കാറുകള്‍ വരുന്നത്. 62.46 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരിക്കുന്നത്. മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ, ഒരു കറുത്ത ടാറ്റാ ഹാരിയര്‍ എന്നിവയില്‍ ആദ്യത്തെ വാഹനം കഴിഞ്ഞദിവസം  പൊലീസ് ആസ്ഥാനത്തെത്തിച്ചു. പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി കറുത്ത കാറില്‍ സഞ്ചരിക്കും.

Also Read: മൾട്ടിലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ, 90 ദിവസത്തിനകം നിയമങ്ങൾ ബാധകമാകും.

Join: Join Whatsapp- Click


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA