സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ ( 58 ) അന്തരിച്ചു.
സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ് . ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട് .അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം . തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായിട്ടുണ്ട് . ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത് . കണ്ണകി , തിളക്കം , എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട് കരിനീലക്കണ്ണഴകീ ( കണ്ണകി ) , കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ( ഏകാന്തം ) , നീയൊരു പുഴയായ് , എനിക്കൊരു പെണ്ണുണ്ട് ( തിളക്കം ) ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായവയാണ് . ഭാര്യ ഗൗരിക്കുട്ടി മക്കൾ അദിതി , നർമദ , കേശവ്

