HONESTY NEWS ADS

നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം; പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു,അമ്മയും കാമുകനും അറസ്റ്റിൽ

 നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്.


തൃശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. അവിവാഹിതയായ യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണ് വീട്ടുകാർ പറയുന്നത്.  

ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് പൂങ്കുന്നത്തിന് സമീപമുള്ള കനാലിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.ബൈക്കിൽ രണ്ടു പേർ ചാക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതു വരടിയം സ്വദേശിയായ ഇമ്മാനുവലും സുഹൃത്തുമാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി .ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്.കുഞ്ഞ് കരയാതിരിക്കാൻ ഉടൻ ബക്കറ്റിൽ മുക്കിക്കൊന്നു.ഒരു ദിവസം മുഴുവൻ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചുവച്ചു.പിറ്റേന്ന് ഇത് ഇമ്മാനുവലിന് കൈമാറുകയായിരുന്നുവെന്ന് മേഘ പൊലീസിനോട് പറഞ്ഞു.

 

കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(22th December 2021) തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഇടിഞ്ഞു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS