സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
04-Jan-2022 10.30AM
കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
കേരളത്തിലെ 22 കാരറ്റ് സ്വർണവില
സ്വർണ നിരക്കിൽ കുറവ് രേഖപ്പെടുത്തി
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.
ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4490 രൂപയായി. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 35920 രൂപയായി.
1 ഗ്രാമിന് 4490.00 രൂപ
8 ഗ്രാമിന് 35920.00 രൂപ
ഇന്നലെ പവന് 36,200 രൂപയും ഗ്രാമിന് 4,525 രൂപയുമായിരുന്നു.യുഎസ് ട്രഷറി ആദായം കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതും ആഗോള പണപ്പെരുപ്പ സൂചനകളും സ്വര്‍ണത്തിന് പുതിയ വര്‍ഷം മുന്‍തൂക്കം നല്‍കിയേക്കും എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.
കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്
ഒരു കിലോ വെള്ളിക്ക് ഇന്ന് കുറഞ്ഞ് 500.00 രൂപ
1 ഗ്രാമിന് 65.70 രൂപ
1 കിലോ 65700.00 രൂപ
ഇന്നലെ ഒരു കിലോ വെള്ളിയുടെ വില 66200 രൂപ ആയിരുന്നു.

