സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടമാവുകയും ഭൂരഹിതര്‍ ആവുകയും ചെയ്യുന്നവര്‍ക്കാണ് പ്രത്യേക പാക്കേജ്.
വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരതുകയ്ക്ക് പുറമേ 4,60,000 രൂപ നല്‍കാനാണ് തീരുമാനം. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. അതി ദരിദ്രകുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 5 സെന്റ് ഭൂമിയും, ലൈഫ് മാതൃകയിലുള്ള വീടും. അല്ലെങ്കില്‍ നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 5 സെന്റ് ഭൂമിയും, നാല് ലക്ഷം രൂപയും നല്‍കും. കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50 000 രൂപ.വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ തുടങ്ങി വമ്പന്‍ പാക്കേജാണ് പ്രഖ്യാപിച്ചത്.
Also Read:ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ; സ്വർണവിലയിൽ വൻ ഇടിവ്.ഈ മാസത്തെ താഴ്ന്ന നിലയിൽ (04th January 2022)
സില്‍വര്‍ലൈനിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് പൗരപ്രമുഖരുമായി ചര്‍ച്ച നടത്തുന്നത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ 11 നാണ് യോഗം തുടങ്ങി. ഇതിന് പുറമേ പദ്ധതി കടന്നുപോകുന്ന എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതി ആവശ്യകത ബോധ്യപ്പെടുത്തുകയും സംശയ നിവാരണവുമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.
Join:വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

