കെഎസ്ഇബിയുട വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കെഎസ്ഇബി ചെയർമാന്‍റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഉപഭോക്താക്കളിൽ നിന്നും ലക്ഷങ്ങളാണ് സംഘം തട്ടിയത്.തട്ടിപ്പിന് പിന്നിൽ വൻ സംഘം ഉണ്ടെന്നാണ് പൊലീസ് നിഗമനം .
Web Desk:04-Jan-2021/10.00AM
സൈറ്റിലെ തട്ടിപ്പ് മുതലാക്കിയാണ് ഹെ ടെക് സംഘം തട്ടിപ്പ് നടത്തിയത് . www.kseb.in എന്ന സൈറ്റിലേക്കാണ് തട്ടിപ്പ് സംഘം ആദ്യമെത്തുക . ഉപഭേക്താവ് കൺസ്യൂമർ നമ്പറും സെക്ഷൻ ഓഫീസും തെരഞ്ഞെടുത്താൽ മാത്രമേ സൈറ്റിൽ നിന്നും വിവരങ്ങൾ ലഭിക്കുക. എന്നാൽ കൺസ്യൂമർ നമ്പർ അറിയണമെന്നില്ല. ഏതെങ്കിലും ഒരു നമ്പർ കൊടുക്കണം. ഒരു ഓഫീസും തെരഞ്ഞെടുക്കണം. മുന്നിൽ വരുന്നത് ഉപഭോക്താവിന്റെ മുഴുവൻ വിവരങ്ങളാണ്. ഇങ്ങനെ ഫോൺ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തും. ഇവിടെ പണമടക്കുന്നത് സംബന്ധിച്ച എല്ലാ വിവരങ്ങലും ലഭിക്കും.പണടച്ചില്ലെങ്കിൽ എന്ന് കണക്ഷൻ റദ്ദാക്കും തുടങ്ങിയ വിവരങ്ങൾ മനസിലാക്കും.എന്നിട്ട് ക്വിക് പെയിലേക്ക് കൺസ്യൂമർ നമ്പർ നൽകും.തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഉപഭോക്താവിനെ വിളിക്കും ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.ഉപഭോക്താവിന് വിശ്വാസ്യത വരാൻ വൈദ്യുത കണക്ഷൻ എടുത്ത അന്നു മുതൽ അവസാനം ബിലടച്ചതുവരെയുള്ള വിവരങ്ങളും പുതിയ ബില്ലിന്റെ വിവരങ്ങളും പറയും . ഇതോടെ ഉപഭോക്താവ് വെട്ടിലാകും . വിളിക്കുന്നത് എസ്ഇബിയിൽ നിന്നുതന്നെയാണെന്ന് പലരും വിശ്വസിച്ചു.
പിന്നീട് ഉപഭോക്താവിന് ഒരു എസ്എംഎസ് സന്ദേശം ലഭിക്കും . ഇന്ന് തന്നെ ഓൺ ലൈൻ വഴി പണമച്ചില്ലെങ്കിൽ വൈദ്യുതി കട്ട് ചെയ്യുമെന്ന് പറയുമ്പോൾ തട്ടിപ്പ് സംഘം അയക്കുന്ന സൈറ്റിൽ കയറി പണടക്കും . ഉപഭോക്താവിന്റെ പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പോകും . ഇങ്ങനെ നിരവധി പേർക്ക് പണം നഷ്ടമായി. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ സൈറ്റിൽ ചില സുരക്ഷ ക്രമീകരങ്ങൾ നടത്തി. ഇപ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ മറച്ചു ക്വിക്ക് പെയിൽ പോയാൽ വിവരങ്ങൾ ലഭിക്കില്ലെന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. പക്ഷെ ഇപ്പോഴും ചില ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമാണ്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ ഉപഭോക്താക്കൾ വീഴരുതെന്നാണ് കെഎസ്ഇബി പറയുന്നത്. തട്ടിപ്പിന് പിന്നിൽ വൻ സംഘം ഉണ്ടെന്നാണ് പൊലീസ് നിഗമനം.

