HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വഴക്കിട്ട കമിതാക്കളില്‍ കാമുകന്‍ ഇന്നലെ തൂങ്ങി മരിച്ചു; യുവതിയെ ഇന്ന് അവശനിലയിൽ കണ്ടെത്തി.

 വഴക്കടിച്ച കമിതാക്കളില്‍ കാമുകനെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയം ഒപ്പമുണ്ടായിരുന്ന യുവതിയെ ഇന്ന് വെളുപ്പിന് അവശനിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) ആണ് മരിച്ചത്. 

Web Desk:04-Jan-2021/11.50AM

വഴക്കിട്ട കമിതാക്കളില്‍ കാമുകന്‍ തൂങ്ങിമരിച്ചു

കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍ തന്നെ അല്പം മാറി ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍ നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. 

JOIN:   വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടു പിടിച്ചു കിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:  കുഴിയില്ലാത്ത റോഡിൽ റീടാറിംഗ്; ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യാൻ നിർദേശം നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാര്‍ വെസ്റ്റ് പോലീസില്‍ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

Also Read: പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങി; വിജിലൻസ് റെയ്‌ഡിൽ ഭയന്നോടി ഉദ്യോഗസ്ഥർ. പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു.

സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തു കൂടി ഓടി പ്രധാന വഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപ പ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

യുവാവ് തൂങ്ങുന്നതു കണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. രാത്രി വൈകിയും യുവതി ബന്ധുവീടുകളിലുള്‍പ്പെടെ എങ്ങുമെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Also Read:  കെഎസ്ഇബിയുടെ വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ്; ഉപഭോക്താക്കളിൽ നിന്നും ഹൈടെക് സംഘം തട്ടിയത് ലക്ഷങ്ങള്‍.

കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി നിര്‍ത്തി വെച്ച തിരച്ചില്‍, ചൊവ്വാഴ്ച തുടരാനിരിക്കെ, സമീപത്ത് അവശയായ നിലയിൽ യുവതിയെ ഇന്ന് വെളുപ്പിന് കണ്ടെത്തുകയായിരുന്നു. മരിച്ച ഗോപുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ; സ്വർണവിലയിൽ വൻ ഇടിവ്.ഈ മാസത്തെ താഴ്ന്ന നിലയിൽ (04th January 2022) |

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA