കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ കൂടതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം ,പത്തനംതിട്ട , ഇടുക്കി , കോട്ടയം തുടങ്ങിയ ജില്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. രോഗ വ്യാപനം കൂടതലായ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപെടുത്താൻ തീരുമാനിച്ചത്.
സി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

