വാളയാർ ആർ.ടി.ഓ ചെക്ക് പോസ്റ്റിൽ വിജിലൻസിൻറെ മിന്നൽ പരിശോധന. പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു.
Web Desk /04-Jan-2022
വിജിലൻസ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥർ ഭയന്ന് ഓടി. എന്നാൽ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത് . ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് നിർദേശം നൽകിയിട്ടുണ്ട്. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാൽ വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.
JOIN: വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

