ഇടുക്കി വണ്ടിപ്പരിയാർ സ്വദേശിയുടെ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിക്കൊണ്ടു പോവാൻ ശ്രമം നടത്തിയത്. ചികിത്സക്ക് വേണ്ടി കുഞ്ഞിനെ ചോദിച്ചു വന്ന നഴ്‌സിന് അമ്മ കുഞ്ഞിനെ കൈമാറുകയായിരുന്നു.
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ മോഷ്ടിച്ചത്. ഇവർ ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു. ഏറെ വൈകിയിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ ആശുപത്രി അധികൃതരോട് തിരക്കിയപ്പോഴാണ് തട്ടിക്കൊണ്ടു പോയതായി മനസിലാകുന്നത്. തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിൽ അടുത്തുള്ള ഹോട്ടലില് നിന്ന് കുഞ്ഞിനെയും സ്ത്രീയെയും കണ്ടെത്തി.യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.യുവതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു