രാജാക്കാട് ടൗണിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം ഹരിത ട്രേഡേഴ്സ് എന്ന വളക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാജാക്കാട് പഴയവിടുതി റോഡിലാണ് അപകടം നടന്നത്.
കോതമംഗലം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ടൗണിലെ ചെറിയ കയറ്റത്തുള്ള റോഡിലെ പലചരക്കു കടയിൽ ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് എതിർവശത്തെ വളക്കടയിലേക്ക് വാഹനം പുറകോട്ട് ഉരുണ്ട് ഇടിച്ചു കയയറിയത്. ഇത് കണ്ട ജീവനക്കാരൻ ഓടി മാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടതേത്തുടർന്ന് കടയിലെ മേശ, കമ്പ്യൂട്ടർ, വളം, മരുന്നുകൾ തുടങ്ങിയ നിരവധി സാധനങ്ങൾ നശിച്ചു.