ഇന്ന് രാവിലെ നെടുംങ്കണ്ടത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണമടഞ്ഞു.തൂക്കുപാലം സന്യാസിഓട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ ജിമ്മിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ ഇരിക്കെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അമിതവേഗതയിൽ ജിമ്മി സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
പന്ത്രണ്ട് ദിവസത്തിനിടെ നെടുങ്കണ്ടത്ത് വാഹനാപകടത്തിൽ മാത്രം മൂന്ന് മരണം; രാവിലെ നടന്ന അപകടത്തിൽ ഗുരുതരപരിക്കേറ്റയാളും മരിച്ചു.
0
January 28, 2022
Tags

