ഇടുക്കിയിൽ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി;ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
0www.honesty.newsJanuary 06, 2022
കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാർ (40) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സജിത്തിനെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ലായിരുന്നു. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.