നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
Web Desk:04-Jan-2022
രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നതായിട്ടാണ് സൂചന. റെയ്‍ഡ് പൂർത്തിയായാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവും.
താരത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രം മേപ്പടിയാൻ പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ഡ്. വിഷ്ണു മോഹൻ സംവിധായകനായ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രം ജനുവരി 14നാണ് തീയേറ്ററിലെത്തുക.

