കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തിൽ ലോകം ആശങ്ക പൂണ്ടിരിക്കെ ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാൻസിൽ സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
Web Desk:04-Jan-2021/04.00PM
ഈ വേരിയന്റ് " IHU "( ബി .1.640.2 ) എന്നാണ് പേര് നൽകിയിരിക്കുന്നത് . ഐഎച്ച് മെഡിറ്റെറാൻ ഇൻഫെക്ഷൻ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഡബ്ല്യൂഎച്ച്ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.
വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് ഇഹുവിന് 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാൾ മാരകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ഫ്രാൻസിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല . ഇതു മറ്റു രാജ്യങ്ങളിൽ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ പെടുത്തുകയോ ചെയ്തിട്ടില്ല.
JOIN: വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

