HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പൊലീസിന്‍റെ നില വിട്ട പെരുമാറ്റം; ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണം, ആവശ്യം ഉയർത്തി സിപിഎം ഇടുക്കി ജില്ലാ സമ്മേളനം.

 ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണമെന്ന ആവശ്യം ഉയരുകയാണ്  സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ. ആഭ്യന്തരവകുപ്പ് വൻ പരാജയമായി മാറിയെന്നും  പൊലീസിൽ അഴിച്ചുപണി വേണമെന്നും സമ്മേളനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. 

Web Desk:04-Jan-2022 / 01.00PM

ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു . മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നോക്കുകയും  നാട് നന്നാകണമെന്ന ആഗ്രഹമില്ലായെന്നും പ്രവർത്തിക്കുന്നു. ഇതുമൂലം  പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നു . പൊലീസിൽ ഒരു വിഭാഗം സർക്കാരിനെതിരേ പ്രവർത്തിക്കുന്നു . ഇത് കണ്ടെത്താൻ ശ്രമം നടത്തണം. പൊലീസ് അസോസിയേഷന് വേണ്ടത ശുഷ്കാന്തിയില്ല. ഒറ്റുകാരെയും സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സിപിഐക്കെതിരെയും കടുത്ത വിമർശനം പൊതു ചർച്ചയിൽ ഉയർന്നു. റവന്യു വകുപ്പിൽ ഭൂ പതിവ് ചട്ടം മുതലാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു. ദേവികുളം മുൻ എൽഎൽഎ എസ് രാജേന്ദ്രനെതിരെ നടപടി വൈകിയതിലും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി. ആലപ്പുഴയും എറണാകുളം അടക്കമുള്ള ജില്ലകളിൽ മുതിർന്ന നേതാക്കൾക്ക് എതിരെ ശക്തമായ നടപടിയുണ്ടായിട്ടും രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ വൈകിയെന്നാണ് ആരോപണം ഉണ്ടായത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച  തുടരുന്നു.

JOIN:  വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA