ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പോസ്റ്റുമോര്‍ട്ട നടപടികൾ ആരംഭിച്ചു. ഉടൻതന്നെ തന്നെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കും. തുടര്‍ന്ന് മൃതദേഹം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
പ്രതി നിഖില്‍ പൈലിയുൾപ്പെടെ രണ്ടു പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് നിഖിൽ പൈലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തുക. കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം പോസ്റ്റുമോര്‍ട്ട നടപടികൾ പൂർത്തിയാക്കി ധീരജിന്റെ സംസ്‌കാരം ഇന്ന്നടത്തും. മൃതദേഹം വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്തു രാത്രിയോടെ സംസ്കാരം നടക്കും.