ഇടുക്കി കമ്പിളികണ്ടത്താണ് പന്ത്രണ്ട് വയസ്സുള്ള മകനെ അകാരണമായി മര്‍ദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തത്. കമ്പിളികണ്ടം കുരുശുകുത്തി എറമ്പില്‍ റോബിന്‍നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
റോബിന്റെ നിരന്തരമായ പീഡനത്തേതുടര്‍ന്ന് കര്‍ണ്ണാടക സ്വദേശിനിയായ ഭാര്യ വേര്‍പിരിഞ്ഞ് കഴിയുകയാണ്. പിതാവ് റോബിനും മകനും ഒരുമിച്ചായിരുന്നു താമസം. മകൻ മാതാവിനെ ഫോണിൽ വിളിക്കുന്നതും സംസാരിക്കുന്നതും റോബിൻ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടി മാതാവിനെ വിളിക്കുന്നത് പിതാവ് കാണണുകയും ഇതിൽ പ്രകോപിതനായ പിതാവ് കുട്ടിയെ മർദിക്കുകയുമായിരുന്നു. മർദ്ദനത്തെ തുടർന്ന് അവശനായ കുട്ടിയെ കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ പരിശോധനയിൽ കുട്ടിക്ക് ക്രൂരമർദ്ദനമേറ്റതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ആശുപത്രിയിൽ എത്തുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയിതു. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

