ആർഎസ്എസിനെയും പൊലീസിനെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എസ്‍ഡിപിഐ പ്രവർത്തകൻ കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദ് (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പർദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
ആർഎസ്എസ് ആക്രമണനീക്കമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേസമയം കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജാമ്യമില്ലാ വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമാൻഡ് ചെയ്യും.