കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ നീതു വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിം ബാദുഷ എന്നയാളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നീക്കം.
വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു. തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് പണവും സ്വർണവും തുരികെ വാങ്ങിക്കാൻ ആയിരുന്നു പദ്ധതി. സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു
കുഞ്ഞിനെ മോഷണം പോയതിന് പിന്നാലെ മെഡിക്കൽ കോളേജിന്റെ സുരക്ഷ കൂട്ടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. ആവശ്യമെങ്കിൽ സിസിടിവി ക്യാമറകളുടെ എണ്ണം കൂട്ടാനും ആരോഗ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്.