ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷേധിച്ച് മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിൽ സംഘർഷം.
കെപി സിസി അധ്യക്ഷൻ കെ . സുധാകരൻ പങ്കെടുക്കുന്ന യോഗ സ്ഥലത്തിന് പുറത്താണ് സംഘർഷമുണ്ടായത്. പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തടഞ്ഞു. എന്നാൽ ഇവിടേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. വിവിധ സ്ഥലങ്ങളിൽ ഡിവൈഎ പ്രവർത്തകർ കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു. പത്തനംതിട്ടയിലും പുനലൂരിലും കട്ടപ്പനയിലും കോൺഗ്രസിന്റെ കൊടിമരങ്ങൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു. ഒറ്റപ്പാലത്ത് കേരളാ ബാങ്കിന്റെ ശാഖയ്ക്ക് നേരെ കല്ലേറുണ്ടായി. കോൺ ഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിൽ നേരെ കല്ലേറുമുണ്ടായി. കൊല്ലം ചവറയിൽ എൻ .കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. ഡിവൈഎഫ്ഐയുടെ കൊടിയുമായി പ്രകടനമായി വന്ന പ്രവർത്തകർ വാഹനം കണ്ടതോടെ തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ച് വിട്ടത്. അതേസമയ എസ്എഫ്ഐ പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.