നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തി പിതാവായ പ്രതി പോലീസ് പിടിയിൽ.
Report:Mubeen Salim
തൊടുപുഴ ചീനിക്കുഴിയിലാണ് ദാരുണമായ സംഭവം നടന്നത്. ഗൃഹനാഥന്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ ഉൾപ്പെടെ നാലുപേരെയാണ് പിതാവായ ഹമീദ് കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമീക വിവരം. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് വീടിന് തീയിടുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചു. ഹമീദും മകന്‍ ഫൈസലും തമ്മില്‍ നേരത്തെ വഴക്കുകളുണ്ടായിരുന്നു.