HONESTY NEWS ADS

കട്ടപ്പനയിലെ വ്യാപാരിക്ക് ഏലക്ക എത്തിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; പ്രതി പോലീസ് പിടിയിൽ

   ഏലക്ക എത്തിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ വണ്ടന്മേട് സ്വദേശിയാണ് പോലീസ് പിടിയിലായത്.


   വണ്ടന്‍മേട് കാര്‍ത്തിക വിലാസം വിജയകുമാര്‍ ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. കട്ടപ്പനയിലെ വ്യാപാരിയില്‍ നിന്നും 25.5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.  കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായിട്ടാണ് കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തില്‍ ഇയാള്‍ ഏലക്ക എത്തിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയത്. ഇയാൾ വ്യാപാരിയിൽ നിന്നും അക്കൗണ്ടിലൂടെ 23 ലക്ഷം രൂപയും 3.5 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഏലക്കാ എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന് വ്യാപാരി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കട്ടപ്പന ടൗണില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായിട്ടാണ് വിവരം. ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 49 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ നെടുങ്കണ്ടം പോലീസ് അന്വഷണം നടത്തി വരികയാണ്. അറസ്റ്റിലായ പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Also Read:ഇടുക്കി സേനാപതിയിൽ വാക്കുതർക്കത്തെ തുടർന്ന് ജ്യേഷ്ഠനെ വെടിവച്ച സംഭവത്തിൽ സഹോദരൻ പോലീസ് കസ്റ്റഡിയിൽ.


 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS