HONESTY NEWS ADS

"നിന്നെ ഞാൻ വച്ചേക്കില്ല..തീർത്തുകളയും"; കോട്ടയത്ത് മാധ്യമപ്രർത്തകന് നേരെ വ്യാപാരിയുടെ വധ ഭീഷണിയും, കയ്യേറ്റ ശ്രമവും.ശക്തമായി പ്രതിഷേധിച്ച് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.

 വാർത്ത നൽകിയതിന്റെ പേരിൽ  കോട്ടയം പാമ്പാടിയിൽ ഓൺലൈൻ മാധ്യമപ്രവർത്തകൻ നേരെ വ്യാപാരിയുടെ വധ ഭീഷണിയും, കയ്യേറ്റ ശ്രമവും.ഇന്ന് രാവിലെ എട്ടരക്കാണ് സംഭവം.പാമ്പാടിക്കാരൻ ന്യൂസിന്റെ ചീഫ് എഡിറ്റർ ജോവാൻ കുമാറിന് നേരെയാണ് അതിക്രമം നടന്നത്.

പാമ്പാടിയിൽ ആലാമ്പള്ളി കവലയിൽ മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജുവാണ് രാവിലെ മാധ്യമപ്രവർത്തകൻ നേരെ കയ്യേറ്റശ്രമം നടത്തിയത്.ബൈക്കിൽ പോകുകയായിരുന്ന ജോവാനെയാണ്  തടഞ്ഞു നിർത്തി അസഭ്യം പറയുകയുംഅടിക്കാൻ കയ്യോങ്ങുകയും ചെയ്തത്.നിന്നെ ഞാൻ വച്ചേക്കില്ല.തീർത്തുകളയുമെന്നാണ് ഇദ്ദേഹം കൊലവിളി നടത്തിയതെന്ന് ജോവാൻ പാമ്പാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കോട്ടയം-കുമിളി നാഷണൽ ഹൈവേയിലെ പാതയോരം കയ്യേറി അപകടകരമാം വിധം ബിജു കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തകൻ അത് വാർത്തനൽകിയതാണ് വ്യാപാരിയെ ചൊടിപ്പിച്ചത്.പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള ഇത്തരം ആളുകളുടെ ഉമ്മാക്കികൾകണ്ട് ഒളിച്ചോടുന്നവരല്ല ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ നേരെ കയ്യേറ്റ ശ്രമം നടത്തിയ ആലാമ്പള്ളി കവലയിൽ മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജുവിന് നേരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടു.


 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS