പണി മുടക്കില്‍ നിന്നും സ്വകാര്യബസ് ഉടമകള്‍ പിന്‍മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന തീരുമാനിച്ചിട്ടും സമരം എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കാര്യം നേടാമെന്ന് കരുതുന്നത് ശരിയല്ലെന്നും ആന്റണി രാജു.

ബസ് ചാർജ് വർധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ മുതൽ അനിശ്ചിതകാല ബസ് സമരം തുടങ്ങുകയാണ്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
'ബസ്സുടമകള്‍ക്ക് സമരം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. സ്വകാര്യ ബസുകള്‍ ഓടുന്നത് ഭീമമായ നഷ്ടത്തിലാണ്. സര്‍വ്വീസ് നിലച്ചാല്‍ യാത്രക്കാര്‍ വലിയ പ്രതിസന്ധിയിലാവുമെന്നും അറിയാം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഘട്ടത്തില്‍ സമരം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വിദ്യാര്‍ത്ഥികളോടും സമൂഹത്തോടും പ്രതിബന്ധത വേണം.' ആന്റണി രാജു പറഞ്ഞു. ചാര്‍ജ് വര്‍ധനയുണ്ടാവുമെങ്കിലും അത് എപ്പോള്‍ മുതലാണെന്ന് പറയാന്‍ കഴിയില്ല. പണിമുടക്കില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറിയില്ലെങ്കില്‍ കെഎസ്ആര്‍ടിസ് കൂടുതല്‍ സര്‍വ്വീസ് നടത്തുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |