HONESTY NEWS ADS

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുത്; ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ല. കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്

സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണമാണ് ഒഴിവാക്കുന്നത്. ആള്‍ക്കൂട്ടം, കൊറോണ നിയന്ത്രണ ലംഘനം എന്നിവയ്‌ക്കും കേസ് എടുക്കില്ല. കൊറോണ വ്യാപനത്തില്‍ കാര്യമായ കുറവ് ഉണ്ടായതോടെയാണ് കേന്ദ്രം ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല്യ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ആരോഗ്യമന്ത്രാലയം നല്‍കിയ മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന് മാത്രമാണ് നിര്‍ദേശത്തില്‍ പറയുന്നത്. മാസ്‌ക് ധരിക്കേണ്ട എന്ന് നിര്‍ദേശത്തില്‍ പറയുന്നില്ല.

അതേസമയം വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വര്‍ഷത്തോളമായുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ ഇളവ് വരുന്നത്. എന്നാല്‍ പ്രായമുള്ളവര്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെല്ലാം തുടര്‍ന്നും മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെ കേരളം പുതിയ ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Also Read: നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; വർധന അം​ഗീകരിച്ചതാണ് എന്നാൽ സമ്മര്‍ദത്തിലാക്കി കാര്യം നേടാമെന്ന് കരുതരുതെന്ന് സ്വകാര്യ ബസുടമകളോട് ഗതാഗത മന്ത്രി ആന്റണി രാജു.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS