ചെറുതോണിക്ക് സമീപം കുളത്തിൽ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് പെരുങ്കാല തുരുത്തികാട്ടിൽ മനുവിന്റെയും പ്രീയയുടെയും മകൾ രണ്ടര വയസ്സുകാരി മഹിമയാണ് മരിച്ചത്.
രാവിലെ പതിനൊന്നുമണിയോടുകൂടി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് സമീപത്തെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് കുട്ടി സമീപത്തെ കുളത്തിൽ വീണു കിടക്കുന്നതായി കാണപ്പെട്ടത്. ഉടൻതന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്
സന്ദർശിക്കുക. www.honesty.news