രാജ്യത്ത് തന്നെ ഏറ്റവും ചൂടു കൂടുതലുള്ള നഗരമായി മാറിയിരിക്കുകയാണ് കോട്ടയം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ കോട്ടയത്തെ താപനില.
ചൂട് കൂടിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രളയത്തിന് പിന്നാലെ കോട്ടയം നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസിലേക്ക് താപ നില ഉയർന്നിരുന്നു. ആ താപനില ഉയർന്ന് ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുകയാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ആണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയത്തെ ചൂട്. സമീപകാലത്തൊന്നും താപനില ഇത്രയധികം ഉയർന്നി ട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുകകൂടുതൽ വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്സന്ദർശിക്കുക. www.honesty.news |

