HONESTY NEWS ADS

 HONESTY NEWS ADS


സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും.

 ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം തുടങ്ങി.  

അനിശ്ചിതകാല ബസ് സമരം തുടങ്ങി
മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം, സമരം കൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാമെന്ന് കരുതണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. പണിമുടക്കുമായി മുന്നോട്ട് പോയാൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.  രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്‍റെ അനുമതിയും വൈകുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

   അതേസമയം  ആശുപത്രി, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യക സർവീസ് നടത്തും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. സർവീസ് നടത്തുന്ന ബസുകൾക്കെതിരെ സ്വകാര്യ ബസുടമകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ പോലീസിൻ്റെ സഹായം തേടണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാർക്ക് സൗകര്യമായ രീതിയിൽ ഷെഡ്യൂളുകൾ ക്രമീകരിക്കാനും നിർദേശം നൽകി. ആവശ്യമെങ്കിൽ ചില റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തും. യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതിന് യൂണിറ്റ് അധികാരികളെയും ദീർഘദൂര സർവീസുകൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ മേഖലാ എക്സിക്യൂട്ടിവ് ഡറക്ടർമാർക്കും നിർദേശമുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS