ചായ തണുത്തുപോയെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരേയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച്ച രാത്രി മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലെ ഹോട്ടലില്‍ വെച്ചായിരുന്നു മര്‍ദനത്തിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം രാത്രി ചായകുടിക്കാനായി ഹോട്ടലില്‍ എത്തിയതായിരുന്നു. എന്നാല്‍ ചായ തണുത്തുപോയെന്നാരിപിച്ച് സംഘത്തിലൊരാള്‍ ചായ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന് യുവാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്
This comment has been removed by a blog administrator.
ReplyDelete