ലോകത്തെ മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എൻ8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോർട്ട് ചെയ്‌തു. ആദ്യമായാണ് എച്ച്3എൻ8 മനുഷ്യരില്‍ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിലെ മധ്യ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാലു വയസുകാരന് പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സക്കിടയിലാണ് എച്ച്3എന്‍8 സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കുടുംബം താമസിക്കുന്നതെന്നും എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു.കുട്ടിയുമായി സമ്പർക്കം പുലര്‍ത്തിയവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |