വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ കേരളത്തില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കി.

ദുരന്തനിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മാസ്‌കും സാനിറ്റൈസറുമടക്കമുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്