ഇടുക്കി വണ്ടന്മേട്ടിനു സമീപം ആമയാറിൽ കഴിഞ്ഞ ദിവസമാണ് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആമയാർ സ്വദേശിനി സുമിഷ(24)ആണ് മരിച്ചത്.

വിഷം കഴിച്ചതിനെതുടർന്ന് യുവതിയെ വിദഗ്ദ്ധചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകൾ ആയിട്ടില്ല. കുടുംബപ്രശനങ്ങൾ ആണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമീക വിവരം. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Also Read: പക്ഷിപ്പനി മനുഷ്യരിൽ; പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം നാലു വയസുകാരനില്‍ കണ്ടെത്തിയതായി സ്ഥിരീകരണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |