ഇടുക്കി നെടുംകണ്ടതിന് സമീപം ചേമ്പളം പ്ലാവിളയിൽ അശ്വിൻ (19), കല്ലാർ ബ്ലോക്ക് നമ്പർ ഏഴിൽ അനന്തു (19) എന്നിവരെയാണ് കമ്പംമെട്ട് പൊലീസ് പിടികൂടിയത്.

തേർഡ് ക്യാമ്പ് നീലേറ്റുപുറംപടി ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് യുവാക്കളെ സംശയാസ്‌പദമായി കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇരുവരുടെയും പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രണ്ട് യുവാക്കളുടെ കൈയിൽ നിന്നും അഞ്ച് ഗ്രാം വീതമുള്ള കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്