ഇടുക്കി ജില്ലയിലെ താലൂക്കുതല പട്ടയമേളകളുടെയും വിവിധ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം നാളെ മന്ത്രി കെ.രാജൻ നിർവഹിക്കും.

തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളുടെ പട്ടയമേള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി റോ ഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജില്ലയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനതു സുഗന്ധവ്യ ജനങ്ങൾ ഉൾപ്പെട്ട മോഡൽ പൈസസ് പാർക്കിന്റെ ഉദ്ഘാടനം, സുവർണ ജൂബിലി ലോഗോ അനാച്ഛാദനം, ജില്ലാ ആസ്ഥാനത്ത് ദുരന്തബാധിതരെ താത്കാലികമായി താമസിപ്പിക്കുന്നതിനുള്ള റെ ഷെൽട്ടർ നിർമാണത്തിന്റെ തറക്കല്ലിടൽ, ആനവിരട്ടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഓൺലൈൻ ഉദ്ഘാടനം എന്നിവയും ചടങ്ങി ൽ നടത്തും.
ഇടുക്കി താലൂക്ക് തല പട്ടയമേളയും തങ്കമണി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 12 ന് കാമാക്ഷി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഉപ്പുതോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഉപ്പുതോട് സെന്റ് ജോർജ് പാരീഷ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിനും കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലിനും നടക്കും.
Also Read: ഇടുക്കിയിൽ ഏലത്തോട്ടത്തിലെ ജോലിക്കിടെ മരത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്