ഇടുക്കി തിങ്കൾക്കാട് സ്വദേശിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

തിങ്കൾക്കാട് മന്നാക്കുടി സ്വദേശിയായ അയ്യാവാണ് മരണപ്പെട്ടത്. സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉയരംകൂടിയ മരത്തിൻറെ ശിഖരം മുറകുന്നതിനിടെ മരത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ മറ്റു തൊഴിലാളികൾ ചേർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്