ഇടുക്കി കട്ടപ്പനക്കു സമീപം പുളിയന്മലയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി അന്തർസംസ്ഥാന മയക്കുമരുന്ന് ഇടപാടുകാരനെ പിടികൂടിയത്.

കോഴിക്കോട് ഒളവണ്ണ സ്വദേശി അർജ്ജുൻ ഹരിദാസാണ് പിടിയിലായത്.ഇയാളിൽനിന്നും മാരക ലഹരിവസ്തുക്കൾ ആയ 60 ഗ്രാം എംഡിഎംഎ,7 എൽ എസ് ഡി സ്റ്റാമ്പുകൾ,25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. വണ്ടന്മേട് സി ഐ നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുളിയന്മലയിൽനിന്നും ഇയാളെ പിടികൂടിയത്. ഇടപാടുകാരൻ മുഖേനയാണ് പോലീസ് ഇയാളെ കുടുക്കിയത്. മയക്കുമരുന്നിന് ആവശ്യക്കാരനുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂരിൽ നിന്നും വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |